‘കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് ഞാൻ പറഞ്ഞിട്ടേയില്ല’; മലക്കം മറിഞ്ഞ് കേന്ദ്ര കൃഷിമന്ത്രി

നാഗ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ച് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ സൂചന നൽകിയിരുന്നു.എന്നാൽ ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കിയതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി.

കാർഷിക നിയമങ്ങൾ വീണ്ടും നടപ്പിലാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. നല്ല ഭേദഗതിയായിരുന്നു കാർഷിക നിയമത്തിലൂടെ നടപ്പിലാക്കിയതെങ്കിലും ചില കാരണങ്ങൾ കൊണ്ട് അത് പിൻവലിക്കേണ്ടി വന്നു. കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നാണ് താൻ പറഞ്ഞതെന്നും തോമർ വ്യക്തമാക്കി.ഇന്നലെ പറഞ്ഞതിന്‍റെ നേര്‍ വിപരീത അഭിപ്രായമാണ് കേന്ദ്രമന്ത്രി ഇന്ന് പറയുന്നത്.

പ്രതിപക്ഷവും കർഷക സംഘടനകളും രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് മന്ത്രി മലക്കം മറിഞ്ഞത്. ഞങ്ങൾ കാർഷിക ഭേദഗതി നിയമങ്ങൾ കൊണ്ടുവന്നു. പക്ഷെ, ചില ആളുകൾക്ക് ആ നിയമങ്ങൾ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന വൻ പരിഷ്‌കാരമായിരുന്നു അവ. എന്നാൽ സർക്കാരിന് നിരാശയില്ല. ഞങ്ങൾ ഒരു ചുവടു പിന്നോട്ടുവെച്ചു. പക്ഷെ ഞങ്ങൾ വീണ്ടും മുന്നോട്ടുപോകും, കാരണം കർഷകരാണ് ഇന്ത്യയുടെ നട്ടെല്ല്, എന്നായിരുന്നു തോമർ കഴിഞ്ഞ ദിവസം പറഞ്ഞത്. ലക്ഷക്കണക്കിന് കർഷകരുടെ ഒരുവർഷത്തിലധികം നീണ്ട പ്രതിഷേധത്തിന്റെ ഫലമായാണ് മൂന്ന് വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News