പോത്തൻകോട് ആക്രമണം; മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്. കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ ഒ‍ളിവിൽ കഴിയവേയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവരെ പോത്തൻകോട് പൊലീസിന് കൈമാറി.

തിരുവനന്തപുരം പോത്തൻകോട് യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ച സംഭവത്തിലാണ് പ്രതികളിൽ മൂന്ന് പേരെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – കൊല്ലം പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഒളിവിൽ ക‍ഴിഞ്ഞ പ്രതികൾ പിടിയിലായത്.

കൊല്ലം കരുനാഗപ്പള്ളി ബസ് സ്റ്റാൻറിന് സമീപത്തുള്ള സിറ്റി പ്ളാസ ലോഡ്ജിലായിരുന്നു ഇവർ ഒളിവിൽ ക‍ഴിഞ്ഞത്. പ്രതികളെ അർദ്ധ രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും, 17കാരിയായ മകൾക്കും നേരെയാണ് രണ്ടു ദിവസം മുൻപ് പോത്തൻകോട് വച്ച് ആക്രമണമുണ്ടായത്.

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനും മകളെയും ആക്രമിക്കുകയായിരുന്നു. പ്രതികൾ ഷായുടെ മുഖത്തടിക്കുകയും പെൺകുട്ടിയെ കടന്ന് പിടിക്കാനും ശ്രമിച്ചിരുന്നു.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങൾക്ക് മുൻപ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയുമായ ഫൈസലിൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News