ADVERTISEMENT
ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സുഭാഷ്, സൈനുലാബ്ദീൻ എന്നിവരാണ് കസ്റ്റഡിയിലായത്. മംഗള എക്സ്പ്രസിൽ ദില്ലിയിൽ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു എംഡിഎംഎ. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനക്കിടെയാണ് വൻതോതിൽ എംഡിഎംഎ പിടിച്ചെടുത്തത്.
പാനിപൂരിയുടേയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി. തൃശ്ശൂർ ഇന്റലിജൻസ് ഇൻസ്പെക്ടർ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.