കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കൊച്ചി കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരെ ഇതര സംസ്ഥാനക്കാരായ ജീവനക്കാർ ആക്രമിച്ചു.

ഒരു പൊലീസ് ജീപ്പ് കത്തിച്ചു.2 പൊലീസ് വാഹനങ്ങൾ അടിച്ചു തകർത്തു.അക്രമത്തിൽ പരിക്കേറ്റ കുന്നത്തുനാട് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവത്തെത്തുടർന്ന് 150 പേരെ കസ്റ്റഡിയിലെടുത്തു.

കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന ജീവനക്കാർ താമസിക്കുന്ന ക്യാമ്പിലാണ് ക്രിസ്തുമസ് ആഘോഷത്തിനിടെ അർധരാത്രിയിൽ സംഘര്‍ഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെയും അക്രമം വ്യാപിപ്പിക്കുകയായിരുന്നു.

അക്രമികള്‍ ഒരു പൊലീസ് ജിപ്പ് കത്തിച്ചു. മറ്റ് രണ്ട് വാഹനങ്ങൾ അടിച്ചു തകർത്തു. കുന്നത്തുനാട് സിഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുന്നതിനായി പെരുമ്പാവൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വിന്യസിച്ചതായി റൂറൽ എസ് പി കെ കാർത്തിക്ക് പറഞ്ഞു.അതേ സമയം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അക്രമത്തിൽ കിറ്റക്സ് മാനേജ്മെൻ്റിന് ഉത്തരവാദിത്തമുണ്ടെന്ന് സ്ഥലം സന്ദർശിച്ച പി വി ശ്രീനിജൻ എം എൽ എ പറഞ്ഞു.

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമായെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.ഡി ഐ ജി നീരജ് കുമാർ ഗുപ്ത ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷം അന്വേഷണത്തിന് മേൽനോട്ടം വഹിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News