” പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ല ” ; തരൂരിന് കെപിസിസി നേതൃത്വത്തിന്‍റെ താക്കീത്

ശശി തരൂരിന് കെപിസിസി നേതൃത്വത്തിന്‍റെ താക്കീത്. പാർട്ടിയ്ക്ക് വിധേയപ്പെട്ടില്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ സുധാകരൻ.

ഒരേ ഒരു ശശി തരൂർ അല്ല കോണ്‍ഗ്രസ്. പാർട്ടി തീരുമാനം കെ സുധാകരനും തരൂരിനും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ കഴിവിനെ അംഗീകരിക്കുന്നു.

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്.വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.ഒടുവിൽ പാർട്ടി നയത്തിന് ഒപ്പമാകണം. തരൂരിനോട് പറയേണ്ടത് ഒക്കെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്.

തരൂരിന്‍റെ വിശാല ബോധത്തെ അംഗീകരിക്കുന്നു.തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേരും വഴിലേക്ക് എത്തിയിട്ടില്ലെന്നും മാറുമായിരിക്കാം എന്നും കെ സുധാകരൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News