ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു

ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു. മണ്ഡല കാല തീർത്ഥാടനത്തിന്റെ അവസാന ദിവസം വൻ തിരക്കാണ് സന്നിധാനത്ത് ദൃശ്യമായത്.

പതിനായിരം കണ്ഠങ്ങൾ ഏറ്റു ചൊല്ലുന്ന ശരണ മന്ത്രങ്ങളുടെ മുഴക്കത്തിന് നടുവിലൂടെ ആദ്യം കലശ കുംഭവുമായി തന്ത്രിയും ,മേൽശാന്തിയും പ്രദക്ഷിണം നടത്തി .നെയ്യും കർപ്പൂരവും മണക്കുന്ന വഴികളിൽ പ്രാർത്ഥനാ നിർഭരമായ തൊഴുകൈയ്യോടെ 26000 അധികം അയ്യപ്പഭക്തർ വരിനിന്നു.

തങ്കയങ്കി ചാര്‍ത്തി രാജകീയ പൗഢിയോടെ തിളങ്ങി നിൽക്കുന്ന അയ്യപ്പ വിഗഹത്തിൽ മണ്ഡലപൂജ ആരംഭിച്ചത് 11.50 ന്. മീനം രാശി മൂഹൂർത്തിൽ നടന്ന ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. കളഭാഭിഷേകത്തിന് ശേഷം മണ്ഡല പൂജ നടന്നു.

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു.മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട് കാനനപാതയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി കെ രാധാകൃഷണൻ പറഞ്ഞു.

ഇന്ന് രാത്രി 10 ന് ഹരിവരാസനം പാടി നട അയ്ക്കുന്നതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡല കാല തീർത്ഥാനത്തിന് സമാപനമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News