തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർ വഴിയിലേക്ക് എത്തിയിട്ടില്ല; കെ സുധാകരൻ

ശശി തരൂരിന് മുന്നറിയിപ്പുമായി കെ പി സി സി. പാർട്ടിയ്ക്ക് വിധേയപ്പെട്ടില്ലങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. കെ റെയിൽ വിഷയത്തിൽ മറുപടി എഴുതി നൽകാൻ ശശി തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർ വഴിയിലേക്ക് എത്തിയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കെ റെയിലിനെ അനുകൂലിച്ച തരൂരിന്റെ നടപടി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കെ പി സി സി യുടെ മുന്നറിയിപ്പ്. ശശി തരൂരിൻ്റെ വിശാല ബോധത്തെ അംഗീകരിക്കുന്നുവെന്നും എന്നാൽ പാർട്ടി തീരുമാനം തരൂരിന് ബാധകമാണെന്നും സുധാകരൻ പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ വിശദീകരണം എഴുതി നൽകാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി.

തരൂർ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർ വഴിലേക്ക് എത്തിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ഒരേ ഒരു ശശി തരൂർ അല്ല കോണ്‍ഗ്രസ്.രാഷ്ട്രീയത്തിൽ പാർട്ടി പറയുന്നിടത്ത് എം പി നിൽക്കണം എന്നു മാധ്യമങ്ങൾ തരൂരിനെ ഉപദേശിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.പറയേണ്ടതൊക്കെ തരൂരിനോട് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News