ആരോരുമില്ലാത്തവർക്ക് ആഘോഷത്തിന്റെ പങ്ക് നൽകി ഈ നാലംഗ സംഘം

എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ ഒരു നാലംഗ സംഘത്തിന്റെ ശ്രദ്ധ തെരുവിൽ ആരോരുമില്ലാത്തവർക്കും ആഘോഷങ്ങൾ കൈയ്യെത്തി പിടിക്കാൻ സാധിക്കാത്തവർക്കും ആ ആഘോഷത്തിന്റെ പങ്ക് നൽകുന്നതിലായിരുന്നു.

ക്രിസ്തുമസ് എന്നത് ആഘോഷത്തിനപ്പുറം കരുതലിന്റെ സന്ദേശമാണ് നൽകുന്നത്. അതാണ് ഈ നാല്‌വർ സംഘം യാഥാർത്ഥ്യമാക്കുന്നതും. തെരുവിൽ ആഘോഷങ്ങൾ അന്യമായ ഒരു വിഭാഗമുണ്ട്. ഒപ്പം ആഘോഷങ്ങൾ കൈയ്യെത്തി പിടിക്കാൻ സാധിക്കാത്തവരും. അവർക്കായാണ് ഇവരുടെ കരുതൽ. അവരുടെ അടുത്തെത്തി സങ്കടങ്ങൾ കേൾക്കുകയും ആഘോഷത്തിന്റെ പങ്ക് നൽകുകയും ചെയ്യുമിവർ.

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ സൗഹൃദം . വർഷങ്ങൾക്കിപ്പുറം ആ സുഹൃത്തുക്കൾ കോളേജ് ദിനത്തിൽ ആരംഭിച്ച കരുതലാണ് ഇന്നും തുടരുന്നത്. ഇവരിൽ ഒരാൾ ഡോക്ടറും ഒരാൾ നഴ്സുമാണ്.

ക്രിസ്തുമസ് ദിനത്തിൽ മാത്രമല്ല ഇവരുടെ ഈ സഹായ ഹസ്തം. ആഘോഷങ്ങൾ ഏതുമാകട്ടെ കരുതൽ സ്പർശമായി ഇവർ എന്നുമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News