ക്രിസ്‌തുമസ്‌ ദിനത്തിൽ അല്ലിക്ക് സ്നേഹസമ്മാനവുമായി പൃഥ്വിയും സുപ്രിയയും

സിനിമലോകത്ത് ഏറെ സജീവമായ ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരുടെയും സമൂഹമാധ്യമങ്ങളിലൂടെ മകള്‍ അലംകൃത ആരാധകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴിതാ ക്രിസ്‌മസ്‌ ദിനത്തിൽ മകൾക്ക് ഇരുവരും ചേര്‍ന്ന് നല്‍കിയ സമ്മാനം അല്ലി തന്നെ എഴുതിയ കവിതകളുടെ സമാഹാരമായിരുന്നു.

സുപ്രിയ തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. അല്ലിയുടെ ചിത്രവും കവിതയ്‌ക്കൊത്ത വരകളും ചേർത്ത് മനോഹരമാക്കിയ പുസ്‌തകത്തിന്റെ വീഡിയോയും ഫൊട്ടോയും സുപ്രിയ പങ്കുവച്ചിരുന്നു.

എന്നാല്‍ കവിതാ സമാഹാരം ആര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുപ്രിയ. സുപ്രിയയുടെ പിതാവ് വിജയ് മേനോനാണ് അല്ലിയുടെ ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലിക്ക് പിതാവിനോടുള്ള അടുപ്പമാണ് ഇതിന് പിന്നിലെന്നും വൈകാരികമായ കുറിപ്പിലൂടെ സുപ്രിയ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News