ഒമൈക്രോൺ ആശങ്കയിൽ മഹാരാഷ്ട്ര; വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി

ഒമൈക്രോൺ ആശങ്കയിൽ മഹാരാഷ്ട്ര. സംസ്ഥാനത്ത്   ഒമൈക്രോൺ വ്യാപനം കൂടി വരികയാണെന്നും   മെഡിക്കൽ ഓക്സിജന്റെ പ്രതിദിന ആവശ്യം 800 മെട്രിക് ടണ്ണിൽ എത്തിയാൽ  വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ. ഒമൈക്രോൺ വ്യാപന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രി വിലക്ക് പ്രഖ്യാപിച്ചിരിക്കയാണ്.

അതേസമയം 2022 ജനുവരിയോടെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് ഹൈദരാബാദിലെ കൃഷ്ണ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ഡയറക്ടറായ ഡോ.സംബിത്ത് ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മുൻപ് ഉണ്ടായിരുന്ന പോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറഞ്ഞ മൂന്നാം തരംഗം 2022-ന്റെ തുടക്കത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ കൊവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റി അടുത്തിടെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News