ശ്രീകാര്യത്ത് ട്രാൻസ് ജെൻഡറെ ആക്രമിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ് ജെൻഡറെ ആക്രമിച്ച് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ചെറുവയ്ക്കൽ ശാസ്താംകോണത്ത് ലൈജുവിനും സുഹൃത്തുക്കൾ ക്കുമാണ് മർദനമേറ്റത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തു.

ശ്രീകാര്യം ചെറുവയ്ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാർക്കുമാണ് സമീപ വാസികളുടെ മർദനമേറ്റത്. ട്രാൻസ് മെൻ ആയ ഇടുക്കി സ്വദേശി ആൽബിന്റെ തലയ്ക്ക് തടി കൊണ്ട് അടിയേറ്റു.

കഴിഞ്ഞ 24 ന് രാത്രി വീട്ടിൽ നിന്നും പുറത്തേക്ക് പോകാനിറങ്ങിയ ലൈജുവിനും കുട്ടികൾക്കും നേരെ വീട്ടിന് സമീപത്തെ റോഡിൽ നിന്ന അഞ്ചംഗ സംഘം ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്‌.

തലയ്ക്ക് ഗുരുതര പരിക്കേറ്റ ആൽബിനെ മെഡി.കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നേടി.മദ്യ ലഹരിയിലായിരുന്ന അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നു കാട്ടി ശ്രീകാര്യം പോലീസിൽ പരാതി നൽകി. വധശ്രമത്തിന് പൊലീസ് കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.അനിൽകുമാർ എന്നയാളാണ് പൊലീസിൻ്റെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News