ആലപ്പുഴ എസ്ഡിപിഐ നേതാവിന്റെ കൊലപാതകം: ഗൂഢാലോചന നടന്നത് ആര്‍എസ്എസ് കാര്യാലയത്തില്‍

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ്റെ കൊലപാതകം ആര്‍.എസ്. എസ് അറിവോടെയെന്ന് പോലീസ് റിമാൻ്റ് റിപ്പോർട്ട്.കൊലപാതകത്തിന് നിയോഗിച്ചത് 7 പേരെ രഹസ്യ യോഗങ്ങൾ നടന്നത് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിൽ. ആര്‍. എസ്. എസ്സിന്‍റെ ചില സംസ്ഥാന നേതാക്കളുടെ പങ്കും പോലീസ് അന്വേഷിക്കുന്നു. അവസാന യോഗം നടന്നത് കൊലപാതകത്തിന് 3 ദിവസം മുൻപ്.

ഗൂഢാലോചന നടന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ്. കൊലപാതകത്തിനായി നിയോഗിച്ചത് ഏഴ് പേരെ രണ്ടുമാസം കഴിഞ്ഞിട്ടും കൊല്ലം നടക്കാത്ത അതിനെ തുടര്‍ന്ന് രഹസ്യയോഗം ചേര്‍ന്ന് ഏഴുപേരെയും മാനസികമായി തളര്‍ത്തുകയും ചെയ്തു.

കൊലപാതകത്തിനുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ആര്‍എസ്എസ് നേതൃത്വമാണ്. ഏറ്റവുമൊടുവില്‍ രഹസ്യ യോഗം ചേര്‍ന്നത് ഡിസംബര്‍ 15ന് ചേര്‍ത്തലയില്‍ വെച്ചാണ്.

ഈ സമയം ആര്‍എസ്എസിനെ ഒരു പ്രമുഖ നേതാവ് ആലപ്പുഴ ജില്ലയില്‍ എത്തിയതായും സൂചനയുണ്ട്. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബിജെപി നേതാവിന്റൈ കൊലപാതകത്തിന് പ്രതികാരം എന്ന നിലയിലാണ് ഏഴ് പേരെ നിയോഗിച്ചത്.

കൊലപാതകത്തിനുശേഷം ഇവര്‍ തിരികെയെത്തിയത് ചേര്‍ത്തലയിലെ ആര്‍എസ്എസ് കാര്യാലയത്തിലാണ്. ഇവിടെനിന്നും രണ്ട് ടീമുകളായി രക്ഷപ്പെടുകയായിരുന്നു . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 7 പേര് അറസ്റ്റിലായിരുന്നു. ഇതോടെ ഷാന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 16 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here