വര്‍ഗീയതക്കെതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നില്ല: മുഖ്യമന്ത്രി

കോൺഗ്രസിന് ബദൽ നയങ്ങളില്ലെന്നും എപ്പോഴും ആർ എസ് എസിന്റെ വർഗ്ഗീയതയുമായി സമരസപ്പെടു പോവുകയാണെന്നും പിണറായി വിജയൻ . ആർ എസ് എസും – എസ്ഡിപിഐയും വർഗ്ഗീയത വളർത്തുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സിപിഐ എം കാസർകോഡ് ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

രാജ്യത്ത് ബദൽ ഇടതുപക്ഷമാണെന്നും എല്ലാ വർഗ്ഗീയ ശക്തികളും ഇടതുപക്ഷത്തെ ഒരു പോലെ എതിർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാവില്ല.  ആർ എസ് എസിനെ തടിമിടുക്ക് കൊണ്ട് നേരിടാമെന്ന എസ് ഡി പി ഐ നിലപാട് വർഗ്ഗീയ വളർത്തും.

ഭൂരിപക്ഷ- ന്യൂനപക്ഷ വർഗ്ഗീയതകൾ പരസ്പര പൂരകങ്ങളാണ്. രണ്ട് വർഗ്ഗീയതയെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കണം. വർഗ്ഗീയതക്കെതിരായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി

ഹിന്ദുക്കളാണ് രാജ്യം ഭരിക്കേണ്ടതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ടീയത്തിലേക്ക് നയിക്കും. നാടിനെ കലാപ ഭൂമിയാക്കാൻ ആർ എസ് എസും എസ്ഡിപിഐ യും ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

സിപിഐ എം കാസർകോഡ് ജില്ലാ കമ്മറ്റിക്കു വേണ്ടി നിർമിച്ച എകെ ജി മന്ദിരം ചെമ്പതാകയുയർത്തിയ ശേഷം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ  കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ , പി കരുണാകരൻ, ഇപി ജയരാജൻ, പി കെ ശ്രീ മതി ടീച്ചർ , കെ കെ ശൈലജ ടീച്ചർ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News