പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: സംയുക്ത കിസാൻ മോർച്ച നേതാവ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കർഷക സംഘടനകളുടെ തീരുമാനത്തിന് എതിരെ സമ്മിശ്ര പ്രതികരണം. പഞ്ചാബ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള 22 കർഷക സംഘടനകളാണ് സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയായി ബിജെപിക്ക് എതിരെ സംസ്ഥാനത്ത് മത്സരിക്കാൻ ഒരുങ്ങുന്നത്.

സംയുക്ത കിസാൻ മോർച്ചയിലെ അംഗങ്ങളായ 22 കർഷക സംഘടനകളാണ് ബിജെപിക്ക് എതിരെ മത്സരിക്കും എന്ന് അറിയിച്ചത്. സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയായി പഞ്ചാബ് നിയമ സഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ മത്സരിക്കും എന്നാണ് കർഷക സംഘടനാ നേതാവ് ബൽബീർ സിംഗ് രജ് വാൾ പ്രഖ്യാപിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് സംയുക്ത കിസാൻ മോർച്ച ഇല്ലെന്ന നിലപാട് രാകേഷ് ടിക്കായത്ത് ആവർത്തിച്ചു. ബികെയു നേതാവ് ഗുർണാം സിംഗ് ചൗഡാനി സംയുക്ത് സംഘർഷ് പാർട്ടി രൂപീകരിച്ചപ്പോഴും കിസാൻ മോർച്ച ഇത് തള്ളി രംഗത്ത് എത്തിയിരുന്നു.

തെരഞ്ഞെടുപ്പ് രംഗത്ത് മത്സരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല എന്നാണ് കർഷക സംഘടനകളുടെ നിഗമനം. കർഷക സംഘടനകളുടെ പാർട്ടി രൂപീകരണത്തിൽ അടുത്തമാസം 15ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം അന്തിമ തീരുമാനം എടുക്കുമെന്നും രാകേഷ് ടിക്കായത്ത്  വ്യക്തമാക്കി.

2015ൽ അകാലിദൾ നേതാവ് ആയിരുന്ന രജ്വാൾ പിന്നീട് ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച് തോറ്റിരുന്നു.അതെ സമയം മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ പുതിയ പാർട്ടിയുമായി ഉള്ള ബിജെപിയുടെ സീറ്റ് വിഭജനം ഇന്ന് പൂർത്തിയായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News