യുകെയിലെ  മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്താന്‍ “കൈരളി യുകെ”

യുകെയിലെ  മുഴുവൻ പുരോഗമന കലാസാംസ്കാരിക സംഘടനാപ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെ കൈരളി യുകെ എന്ന പേരിൽ സംഘടന നിലവിൽ വരുന്നു.

കഴിഞ്ഞ ദിവസം   നടന്ന കർഷക  സമരത്തിന്റെ വിജയാഹ്ളാദ യോഗത്തിൽ എളമരം കരീം എം പിയാണ്‌ സംഘടനയുടെ പേര് പ്രഖ്യാപിച്ചത്. തുടർന്ന്‌ സാഹിത്യകാരൻ  ആലംകോട് ലീലാകൃഷ്ണൻ  കലാസാംസ്കാരിക സംഘടനയുടെ  പ്രസക്തിയും കൈരളി നടത്തേണ്ട പ്രവർത്തനങ്ങളെയും കുറിച്ച് സംസാരിച്ചു .

സംഘടനയുടെ ഫേസ്ബുക് പേജ്  ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ  വൈസ് പ്രസിഡന്റ് ഹർസെവ് ബെയ്‌ൻസ്‌  പ്രകാശനം ചെയ്തു.
മന്ത്രി പി. പ്രസാദ് , ജോസ് കെ മാണി എംപി , ഇടതുപക്ഷ ജനാധിപത്യമുന്നണി യുകെ കൺവീനർ രാജേഷ് കൃഷ്ണ , പ്രവാസി കേരളാ കോൺഗ്രസ് യുകെ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ  തുടങ്ങിയവർ 

സംഘടനയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു . യുകെയിൽ ഒരു ഏകീകൃത പുരോഗമന കലാസാംസ്കാരികപ്രസ്ഥാനമായി  കൈരളി യുകെ രൂപീകൃതമായതിന്റെ സാഹചര്യം  രാജേഷ് ചെറിയാൻ വിശദീകരിച്ചു.

കൈരളി യുകെ യുമായി സഹകരിച്ചു പ്രവർത്തിക്കുവാനും അംഗമാവുവാനും സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെടാമെന്നു  കൈരളി യുകെ പ്രവർത്തകർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here