ഈ വർഷത്തെ മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി ശബരിമല നട അടച്ചു . കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് ഇത്തവണ വൻ ഭക്തജന തിരക്ക് ആണ് കഴിഞ്ഞ 41 ദിവസം അനുഭവപ്പെട്ടത്. ഭക്തർക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ ഏർപ്പെടുത്തിയതും ,ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കിയതും തീർത്ഥാടനം സുഗമമാക്കി
മണ്ഡല മാസ പൂജക്കായി നവംബർ 15ന് നട തുറക്കുമ്പോൾ പരിമിതമായ തീർത്ഥാടനം ആയിരിക്കുമോ എന്ന ആശങ്കയാണ് ഭക്തർക്ക് ഉണ്ടായിരുന്നത്. എന്നാൽ കോവിഡ് നിയന്തണങ്ങൾ പാലിച്ച് കൊണ്ട് തന്നെ 40000 തീർത്ഥാടകരെ പ്രതിദിനം അനുവദിച്ച് സർക്കാർ അയ്യപ്പഭക്തർക്ക് ഒപ്പം നിന്നു. ആചാരപരമായി പ്രധാന്യം ഉള്ള പമ്പാ സ്നാനം , നീലമല ശരംകുത്തി യാത്ര , നെയ്യഭിഷേകം എന്നിവ ഘട്ടം ഘട്ടമായി അനുവദിച്ചു.
സന്നിധാനത്ത് വിരിവെയ്ക്കാൻ ഉള്ള അനുമതി കൂടി ലഭിച്ചതോടെ പഴയ കാല തീർത്ഥാടന പ്രൗഡിയിലേക്ക് ശബരിമല മടങ്ങിയെത്തി. മകരവിളക്ക് സീസൺ ആരംഭിക്കുന്നതിന് മുൻപ് കാനനപാത കൂടി തുറക്കുന്നതോടെ എല്ലാം ‘ പഴയ പടിയാവും. ഇപ്പോൾ 60000 തീർത്ഥാടകർക്ക് ആണ് പ്രവേശന അനുമതിയെങ്കിലും ,രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം നിഷേധിക്കുന്നില്ല. തീർത്ഥാടനം സുഗമമാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ ചെയ്തിരുന്നതായി ദേവസ്വം മന്ത്രി കെ രാധാക്യഷ്ണൻ പറഞ്ഞു
ശബരിമലയിൽ ഇന്നലെ ഉച്ചക്ക് മണ്ഡലപൂജക്ക് നട അടക്കുമ്പോൾ 1,122,010 പേർ 41 ദിവസം കൊണ്ട് ദർശനം നടത്തി. 80 കോടിയിൽ അധികം രൂപ നാ വരവ് ഇനത്തിൽ ലഭിച്ചിട്ടുണ്ട്. അന്തിമ കണക്ക് പുറത്ത് വരുമ്പോൾ തുക ഇതിലും വർദ്ധിക്കാൻ ആണ് സാധ്യത. കോ വിഡ് സ്യഷ്ടിച്ച പരിമിതികൾക്കിടയിലും ഭക്തരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാണ് 41 ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തി കുറിക്കപ്പെടുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.