കഴിഞ്ഞ 24 മണിക്കൂറിനിടെ 922 പുതിയ കൊവിഡ് കേസുകളും 2 മരണങ്ങളും മുംബൈയിൽ റിപ്പോർട്ട് ചെയ്തു. അതേ സമയം മഹാരാഷ്ട്രയിൽ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ച 31 പുതിയ കേസുകളിൽ 27 എണ്ണവും മുംബൈയിൽ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 141 ആയി രേഖപ്പെടുത്തി.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ലഭ്യമായ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നിലവിൽ 4,295 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്.
326 രോഗികൾ സുഖം പ്രാപിച്ചു, നഗരത്തിൽ ഇത് വരെ രോഗമുക്തി നേടിയവർ 7,47,864. സംസ്ഥാനത്ത് 1,648 കോവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 66,57,888 ആയി.
അതേസമയം, രാത്രി 9 മുതൽ രാവിലെ 6 വരെ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങളും പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധിയും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വർദ്ധിച്ചുവരുന്ന പ്രതിസന്ധി കണക്കിലെടുത്ത് പുതുവർഷത്തിനായുള്ള എല്ലാ ഒത്തുചേരലുകളും ബിഎംസി നിരോധിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.