കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും

കിറ്റക്സ് ജീവനക്കാര്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. നിലവില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

അതേസമയം അക്രമണത്തില്‍ പരിക്കേറ്റ സിഐ ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ നിലവില്‍ ചികിത്സയിലാണ്. കിറ്റക്സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ സ്ഥാപനത്തിലെ കൂടുതല്‍ അന്യസംസ്ഥാന ജീവനക്കാര്‍ക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

അക്രമണത്തിനു പിന്നാലെ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാക്കുന്ന മോബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവരുടെ കൂടി അറസ്റ്റ് വൈകാതെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. നിലവില്‍ സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സിഐ ഉള്‍പ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു.

പൊലീസ് വാഹനം തകര്‍ത്തു എന്നിവയാണ് കേസ്. സംഘം ചേര്‍ന്ന് അക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, പോലിസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു തുടങ്ങിയ ഗരുതര വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതേസമയം കിറ്റക്സ് ജീവനക്കാര്‍ പോലീസിനെ അക്രമിച്ച സംഭവത്തിനു പിന്നാലെ കമ്പനിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തി. സംഭവവുമായി ബന്ധപ്പെട്ട കിറ്റക്സ് എംഡി സാബു ജേക്കബ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News