ഏഴരക്കോടി കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിന് ഉള്ള മാർഗരേഖ ഉടൻ കേന്ദ്രം പുറത്തിറക്കും

ഏഴരക്കോടി കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിന് ഉള്ള മാർഗരേഖ ഉടൻ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. നിലവിൽ 2 തരം വാക്സിനുകൾക്കാണ് കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ വാക്സിനുകൾക്ക് അനുമതി കേന്ദ്ര സർക്കാര് നൽകും. അതെ സമയം മുതിർന്നവർക്ക് വാക്സിൻ വിതരണം പൂർത്തിയാക്കാത്ത കേന്ദ്ര സർക്കാരിൻ്റെ നടപടിയെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചു.

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്കാണ് ജനുവരി മൂന്ന് മുതൽ വാക്സിൻ വിതരണം ആരംഭിക്കുന്നത്. കുട്ടികളിൽ കുത്തി വെയ്ക്കാൻ രണ്ട് വാക്സിനുകൾക്കാണ് ഡിസിജിഐ അംഗീകാരം നൽകിയത്. സൈഡസ് കാഡിലയുടെ സൈക്കൊവ് ഡി, കൊവിഷീൽഡ് എന്നിവയ്ക്കാണ് അംഗീകാരം ഉള്ളത്. മൂന്ന് ഡോസ് കുത്തി വെയ്പ്പാണ് സൈക്കോവ് ഡിയ്ക്ക് ഉള്ളത്.

ബൂസ്റ്റർ ഡോസായി നൽകുന്നത് വേറെ വാക്സിൻ ആണെങ്കിൽ കൂടുതൽ കോവാക്‌സിൻ ലഭ്യമാക്കണം എന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. എന്നാല് മുതിർന്നവർക്ക് ഉള്ള വാക്സിൻ വിതരണം വർഷം അവസാനിച്ചിട്ടും പൂർത്തിയാക്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് എത്തി.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിന് ഇന്ത്യയിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അനുമതി നൽകാതെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ അനുമതി നൽകി എന്ന കേന്ദ്ര സർക്കാരിൻ്റെ വാദത്തിലും യെച്ചൂരി സംശയം പ്രകടിപ്പിച്ചു.

അതേസമയം സിറം ഇൻസ്റ്റിറ്റിയൂട്ടിൻ്റെയും ജോൺസൺ ആൻഡ് ജോൺസണിൻ്റെയും വാക്സിനുകൾക്കായി നൽകിയ അപേക്ഷകൾ സർക്കാരിൻ്റെ പരിഗണനയിൽ ആണ്. ബയോ ഇയുടെ കോർബ് വാക്സ്, കോവാക്സ്, ഭാരത് ബയോ ടെക്കിൻെറ മൂക്കിലൂടെ നൽകാവുന്ന വാക്സിൻ, ജെന്നോവ ബയോ ടെക്കിൻ്റെ വാക്സിൻ എന്നിവ അവസാനഘട്ട ഒരുക്കത്തിലാണ്.

സര്‍ക്കാര്‍ കണക്കുകൾ പ്രകാരം ബൂസ്റ്റർ ഡോസ് വാക്സിൻ 11 കോടി ആളുകൾക്ക് ആണ് നൽകേണ്ടത്. രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 400 പിന്നിട്ടു. 19 സംസ്ഥാനങ്ങളിൽ ആയി 431 പേർക്കാണ് നിലവിൽ കോവിഡിൻെറ ഒമിക്രോൺ വകഭേദം ഇത് വരെ സ്ഥിരീകരിച്ചത്. കോവിഡ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ ഇന്നുമുതൽ ദില്ലിയിലും സംസ്ഥാന സര്ക്കാര് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News