സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

സിപിഐഎം പത്തനംതിട്ട  ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും.  പ്രതിനിധി സമ്മേളനം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും.3 ദിവസം നീളുന്ന സമ്മേളനത്തിൽ രാഷ്ട്രീയ – വികസന വിഷയങ്ങൾ ചർച്ചയാകും.

സമ്മേളന നഗരിയായ പത്തനംതിട്ട അടൂരിലെ മാർത്തോമാ യൂത്ത് സെൻ്ററിൽ പതാക, കൊടിമര, ദീപശിഖാ ജാഥകൾ സംഗമിച്ചതോടെയാണ്  3 ദിനം നീളുന്ന ജില്ലാ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമായത്. കൊടുമൺ അങ്ങാടിക്കലിൽ നിന്നെത്തിച്ച പതാക ജില്ലാ സെക്രട്ടറിയറ്റംഗം എ. പത്മകുമാർ  ഏറ്റുവാങ്ങി.

പി. കെ കുമാരൻ നഗർ ആയിരുന്നു ജാഥകളുടെയെല്ലാം  സംഗമ വേദിയായത്. രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ഉത്ഘാടനം ചെയ്യും. 33ജില്ലാ കമ്മിറ്റി അംഗങ്ങളടക്കം 185 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.

മലയോര മേഖലയിലെ വികസന കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയാകും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഇടതു സാന്നിധ്യമെന്നതും ഇത്തവണത്തെ  സമ്മേളനത്തിന് കരുത്തു പകരും.  29 ന് സമ്മേളനം അവസാനിക്കും.

പതിനായിരം പേരെത്തുന്ന  അവസാന ദിവസത്തെ  പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉത്ലാ ഘടനം ചെയ്യും. സമ്മേളനത്തിൻ്റെ ഭാഗമായി വേദിയും പരിസരവും പ്ലാസ്റ്റിക് രഹിത ഇടമാക്കി മാറ്റും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here