ഐ എസ് എസ്സിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ശക്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടും. രാത്രി 7.30 ന് ഫറ്റോർദ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ സീസണിൽ തരിപ്പണമാക്കിയ ബ്ലാസ്റ്റേഴ്സിൽ നിന്നേറ്റ കാൽ ഡസൻ ഗോളിന്റെ അപ്രതീക്ഷിത തോൽവിയുടെ ഷോക്കിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിഎഫ്സി. മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട പ്രതിരോധ നിരയിലെ നെടുന്തൂൺ മൊർത്താദ ഫോൾ നോർത്ത് ഈസ്റ്റിനെതിരെ കളിക്കില്ല.
ആരാധകരെ തൃപ്തരാക്കാൻ മുംബൈ സിറ്റിക്ക് ഹൈലാൻഡേഴ്സിനെ ഗോൾ മഴയിൽ മുക്കിയുള്ള വിജയം തന്നെ വേണം. ഇഗോർ അംഗുളോ ഫറ്റോർദയിൽ ഗോളടിമികവ് ആവർത്തിച്ചാൽ ഡെസ്ബക്കിങ്ഹാമിന്റെ ശിഷ്യർക്ക് ആശങ്ക വേണ്ട.
അതേസമയം കേരളാ ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പടയൊരുക്കം. ഖാലിദ് ജമീൽ പരിശീലകനായ ടീമിന്റെ കരുത്ത് മലയാളി താരങ്ങളാണ്.
വിദേശ താരങ്ങളെ പോലും വെല്ലുന്ന ഗോളടി മികവാണ് പാലക്കാട്ടുകാരൻ വി.പി സുഹൈർ പുറത്തെടുക്കുന്നത്. മറ്റൊരു മലയാളി താരം മഷൂർ ഷെരീഫും ഫോമിലാണ്.
ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യം മാതൃകയാക്കി മുംബൈ സിറ്റി മുന്നേറ്റനിരയെ പിടിച്ചു കെട്ടാനായാൽ ഹൈലാൻഡേഴ്സിന് സീസണിലെ മൂന്നാം വിജയം സ്വന്തമാക്കാം. ഏതായാലും ഐലൻഡേഴ്സ് – ഹൈലാൻഡേഴ്സ് ആവേശപ്പോരിന്റെ ത്രില്ലിലാണ് ഫറ്റോർദ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.