ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്.

രാജ്യ തലസ്ഥാനത്ത് ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ പെയ്തത് കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ അന്തരീക്ഷ താപനില കുറഞ്ഞേക്കും. അന്തരീക്ഷ മലിനീകരണ തോതും ദില്ലിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

അടുത്ത രണ്ട് ദിവസങ്ങളിൽ ദില്ലി ഉൾപ്പടെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗത്തിൻ്റെ നിരീക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News