കേരള കരകൗശല വികസന കോർപ്പറേഷനെ ജനകീയമാക്കും: പി. രാമഭദ്രൻ

കേരള കരകൗശല വികസന കോർപ്പറേഷനെ ജനകീയമാക്കുകയും കൂടുതൽ ശാഖകൾ തുറക്കുമെന്നും  ചെയർമാൻ പി.രാമഭദ്രൻ. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തി പ്പെടുത്തുന്നതോടൊപ്പം തൊഴിലാളികളേയും സംരക്ഷിക്കുമെന്നും കൊല്ലത്ത് കൈരളി ഷോറൂം സന്ദർശിച്ച ശേഷം   പി.രാമഭദ്രൻ പറഞ്ഞു.

കേരള കരകൗശല കോർപ്പറേഷന്റെ കൊല്ലം ചിന്നക്കടയിലെ കൈരളി ഷോറൂമാണ് ചെയർമാൻ പി രാമഭദ്രൻ മുന്നറിയിപ്പില്ലാതെ സന്ദർശിച്ചത്. വ്യാപാരം സ്റ്റോക്ക് ഉൽപ്പന്നങ്ങൾ നിലവിലെ പ്രതിസന്ധി അങ്ങനെ കൈരളി കര കൗശല ഷോറൂമിലെ പ്രശ്നങ്ങൾ പഠിക്കുകയായിരുന്നു പുതിയ ചെയർമാന്റെ ലക്ഷ്യം.

കെട്ടി കിടക്കുന്ന ഉൽപ്പന്നങ്ങൾ,കട ബാധ്യത, പ്രശ്നങൾ പരിഹരിക്കാൻ മാനേജ്മെന്റും ജീവനക്കാരും കരകൗശല തൊഴിലാളികളുടേയും ടീം വർക്കാണ് ആവശ്യമെന്ന് ചെയർമാൻ പി രാമങദ്രൻ ചൂണ്ടി കാട്ടി.

ധന,വ്യവസായ,തൊഴിൽ മന്ത്രിമാരുമായും കൂടി ആലോചിച്ചാണ് വികസന പദ്ധതിക്ക് രൂപം നൽകുകയെന്നും പി രാമഭദ്രൻ പറഞ്ഞു. കരകൗശല കലാകാരന്മാർക്ക് അവർ കരകൗശല വസ്തുക്കൾക്ക് പുതിയ വിപണന സാധ്യതകൾ കണ്ടെത്തുന്നതിനും മാർക്കറ്റിനനുസൃതമായ പദ്ധതിക്ക് രൂപം നൽകും അതിലുപരി  സാധാരണകാർക്കും കൈരളിയെ പ്രിയപ്പെട്ടതാക്കുകയാണ് ലക്ഷ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News