വിധിയുടെ വേട്ടയാടൽ കൊണ്ട് ജീവിതം മുന്നോട്ട് പോകാനാകാതെ കഷ്ടപെടുന്ന രണ്ടമ്മമാര്‍

വിധിയുടെ വേട്ടയാടൽ കൊണ്ട് ജീവിതം മുന്നോട്ട് പോകാനാകാതെ കഷ്ടപെടുന്ന രണ്ടമ്മമാരുണ്ട് തിരുവനന്തപുരം നെടുമങ്ങാട്ട്. ഉഴമലയ്ക്കൽ കാഞ്ഞിരംപാറ സ്വദേശിയായ സെൽവിയും അമ്മയുമാണ് സുമനസുകളുടെ സഹായം തേടുന്നത്. ലോട്ടറികച്ചവടം നടത്തിയിരുന്ന സെൽവി കിടപ്പിലായതോടെ ഈ കുടുംബം പട്ടിണിയിലായിരിക്കുകയാണ്.

49 വയസേയുള്ളു സെൽവി എന്ന ഈ അമ്മക്ക് ,ജീവിതം മു‍ഴുവൻ കഷ്ടതകളുടെ ക്രൂര മുഖങ്ങളായിരുന്നു കണ്ട് ജീവിച്ചത്. ഭർത്താവ് മരിച്ചതോടെ മൂന്ന് പെണ്‍മക്കളെ വളർത്താൻ ഭാഗ്യയകുറി വിറ്റു. എന്നാൽ ഭാഗ്യം തുണച്ചില്ല.

നാല് വർഷം മുമ്പ് കച്ചവടത്തിനിടെ തളർന്ന്  ‍വീണു. ആശുപത്രിയിലെത്തിയപ്പോ‍ഴാണ് ഹൃദയമിടിപ്പിന്‍റെ താളം തെറ്റുന്നതായി കണ്ടെത്തിയത്, ചികിത്സക്കിടെ ഇരു വൃക്കയും തകരാറിലായി.

കുടംബത്തിന്‍റെ ഏക ആശ്രയം കിടപ്പിലായതോടെ ചികിത്സക്ക് പോലും ബുദ്ധിമുട്ടുകയാണിവർ.ഇതിനിടെ മൂന്ന് മക്കളെ നാട്ടുകാരുടെ സഹായത്തോടെ വിവാഹം നടത്തി വിട്ടു.പ്രായമായ അമ്മമാത്രമാണ് ഇവർക്ക് കൂട്ട്. മിക്കപ്പോ‍ഴും പട്ടിണിയാണ്.

സ്വന്തമായൊരു കിടപ്പാടമില്ല ബന്ധുവീട്ടിലാണ് താമസം. മുന്നൂറിലധികം ഡയാലിസിസ് ക‍ഴിഞ്ഞു. ഇതിനിടെ തലയിലെ ഞരമ്പിൽ രക്തം കട്ടപിടിക്കുന്ന രോഗവും പിടികൂടിയിരിക്കയാണ്.

മരുന്നിനും ചികിത്സയ്ക്കും നല്ലെരു തുക തന്നെ വേണം.
നിത്യവൃത്തിയ്ക്ക് പോലും നിവർത്തിയില്ലാതെ അവസ്ഥ. അതിനാൽ ഈ അമ്മമാർ സുമനസുകളുടെ സഹായം തേടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here