
ഒമൈക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി.
സാഹചര്യം വിലയലരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അവലോകനയോഗം ചേരും. വൈകിട്ട് നാലിനാണ് അവലോകനയോഗം ചേരുക. ചിഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റീനും സ്വയം നിരീക്ഷണവും കര്‍ശനമായി പാലിക്കാനുളള നടപടികള്‍, ക്വാറന്റീന്‍ ഉള്‍പ്പെടെ തദ്ദേശ സഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
15 ലക്ഷം കൗമാര്‍ക്കാര്‍ക്ക് വാക്‌സീന്‍ നല്‍്കാനുള്ള ക്രമീകരണങ്ങളും യോഗം വിലയിരുത്തും. കൂടാതെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടൃത്തേണ്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും യോഗം പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here