കേസരി നായനാർ നവോത്ഥാനത്തെ പിന്തുണച്ച ജന്മി: സ്പീക്കർ

നവോത്ഥാനത്തെ പിന്തുണച്ച ജന്മിയും എഴുത്തുകൾ കൊണ്ടും പ്രസംഗങ്ങൾ കൊണ്ടും മനുഷ്യ പക്ഷത്ത് ചേർന്ന് നിന്ന സർഗ്ഗധനനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.

കേസരിയെ ഓർമ്മിക്കുക എന്നത് പുതിയ കാലത്ത് സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ ആറാമത് കേസരി നായനാർ പുരസ്കാരം ഇ.പി.രാജഗോപാലന് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ കരിവെള്ളൂർ മുരളി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.ടി.ഐ.മധുസൂതനൻ എം.എൽ.എ അധ്യക്ഷനായിരുന്നു. സി സത്യപാലൻ, ഡോ.ജിനേഷ്കുമാർ എരമം, പി.ദാമോദരൻ, കെ.വി.സുനുകുമാർ, എന്നിവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News