നാസിക് ഡോൾ കൈയിലേന്തി 12 കുട്ടികള്‍; കുട്ടിക്കൂട്ടത്തിന്‍റെ ആഗ്രഹം സാക്ഷാത്ക്കരിച്ചതിങ്ങനെ

ഉത്സവത്തിന് നാസിക് ഡോൾ കൊട്ടണമെന്ന ആഗ്രഹം സാക്ഷാത്ക്കരിച്ച് പാലക്കാട് എടത്തനാട്ടുകരയിലെ കുട്ടിക്കൂട്ടം. നാസിക് ഡോൾ കൊട്ടണമെന്ന ആഗ്രഹത്തോടെ കുട്ടികൾ പ്ലാസ്റ്റിക് ബോട്ടിലുപയോഗിച്ച് ഇലക്ട്രിക് പോസ്റ്റിൽ കൊട്ടി സ്വന്തമായ പരിശീലിക്കുന്നത് വലിയ ചർച്ചയായിരുന്നു.

നാസിക് ഡോൾ കൈയ്യിലേന്തി അവർ 12 പേർ. മനസ്സ് നിറഞ്ഞാണ് കുട്ടിക്കൂട്ടം എടത്തനാട്ടുകര കരുമനപ്പൻ കാവിലെ ഉത്സവ ഘോഷ യാത്രയിൽ അണി നിരന്നത്. ഇലക്ട്രിക് പോസ്റ്റിൽ പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് സ്വയമുണ്ടാക്കി കൊട്ടി കൊട്ടി പഠിച്ച താളം നാട്ടുകാർക്ക് മുന്നിൽ അഭിമാനത്തോടെ കാഴ്ച വെച്ചു.

ആലുംകുന്നു മുതൽ കരുമാനപ്പൻ കാവുവരെ 2 കിലോമീറ്റർ ദൂരമാണ് ഇവർ നാസിക് ഡോൾ കൊട്ടിയത്..നാലുകണ്ടത്തെ കുട്ടിക്കൂട്ടം ഇലക്ട്രിക് പോസ്റ്റിൽ കൊട്ടിപ്പഠിക്കുന്നത് കണ്ട് വിദേശത്ത് നിന്നടക്കം അഭിനന്ദന പ്രവാഹമെത്തിയിരുന്നു. നാട്ടുകാരാണ് നാസിക് ഡോൾ വാടകക്കെടുത്ത് നൽകിയത്. ഇതിൽ 3 ദിവസത്തെ പരിശീലനം മാത്രം നടത്തിയാണ് കുട്ടികൾ കൊട്ടാനിറങ്ങിയത്.

ഏറ്റവും വലിയ ആഗ്രമാണ് സാധ്യമായത്. ഇനിയും പരിശീലനം തുടരാൻ കുട്ടിക്കൂട്ടത്തിന്റെ തീരുമാനം. കുട്ടികൾ ആവേശത്തോടെ കൊട്ടിക്കയറിയപ്പോൾ നാട്ടുകാരും ഒപ്പം താളം പിടിച്ചു. വരും വർഷങ്ങളിലും കുട്ടികൾക്ക് അവസരം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു..

ഇത്തവണ ഉത്സവത്തിൽ താരങ്ങളായത് നാടിൻറെ മുഴുവൻ സ്വപ്നവും പ്രതീക്ഷയുമായി ഇറങ്ങിയ ഈ കുട്ടിക്കൂട്ടം തന്നെയാണ്. കുട്ടികളുടെ അരങ്ങേറ്റം കാണാൻ സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി ആളുകൾ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News