സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31മുതല്‍ ഏപ്രില്‍ 29 വരെ

സംസ്ഥാനത്ത് എസ് എസ് എൽ സി, ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീഷകൾ മാർച്ചിൽ നടത്തും. പരീക്ഷാ തീയ്യതികൾ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാഞ്ഞങ്ങാട് പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ 2022 മാർച്ച് 31 മുതൽ 2022 ഏപ്രിൽ 29 വരെയായിരിക്കും.

ഹയർ സെക്കൻഡറി പരീക്ഷ 2022 മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും വി എച്ച് എസ് ഇ പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടത്തും. പ്രധാന പരീക്ഷയോടനുബന്ധിച്ച് മാതൃകാ പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും നടത്തും.

എസ് എസ് എൽസി മാതൃകാപരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടത്താനാണ് തീരുമാനം. ഹയർസെക്കൻഡറി , വെക്കേഷണൽ ഹയർസെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് 16 മുതൽ 21 വരെയും നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി മാർച്ച് മാസത്തിൽ ആയിരിക്കുo.

എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ . ഹയർസെക്കൻഡറി ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെയായിരിക്കും. വിഎച്ച് എസ് ഇ പ്രാക്ടികൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 11 വരെയും നടക്കും.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്‌ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്‌. നിലവിലെ സ്‌കൂൾ സമയം മാറ്റില്ല. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ കൂടുതല്‍ കുട്ടികളെത്തി. ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ പതുതായി അഡ്‌മിഷനെടുത്തു.

ബോയ്‌സ്‌, ഗേൾസ്‌ സ്‌കൂളുകൾ കുറയ്‌ക്കും. പിടിഎ തീരുമാനിച്ചാൽ മിക്‌സഡ്‌ സ്‌കൂളിന്‌ അംഗീകാരം നൽകും. ജൻഡർ ന്യൂട്രൽ യൂണിഫോമിനും സ്‌കൂൾ പിടിഎയുടെ തീരുമാനം മതി. കുട്ടികൾ ഒന്നിച്ചിരുന്ന്‌ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here