രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 19 സംസ്ഥാനങ്ങളിലായി 578 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി പട്ടികയിൽ ദില്ലി ആണ് മുൻപിൽ.

142 പേർക്ക് ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചതോടെ ആണ് മഹാരാഷ്ട്രയെ മറികടന്ന് ദില്ലി മുൻപിൽ എത്തിയത്. 141 പേർക്കാണ് മഹാരാഷ്ട്രയിൽ ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്.

പട്ടികയിൽ 57 രോഗികളുമായി കേരളം മൂന്നാമത് ഉണ്ട്. രാജ്യത്ത് 151 പേര് രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണവും കുറയുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,531 പുതിയ കൊവിഡ് കേസുകളും 315 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,141 പേര് രോഗമുക്തി നേടിയതോടെ നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 75,841 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News