ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം

ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ സംഘപരിവാർ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്തുവിന്റെ പ്രതിമയടക്കം തകർത്തപ്പോൾ അസമിൽ ക്രിസ്തുമസ് ആഘോഷിച്ചതിന്റെ പേരിൽ ഹിന്ദുക്കൾക്ക് നേരെ ആയിരുന്നു ബജ്രംഗ്ദൾ ആക്രമണം.

അതേസമയം  ഹരിദ്വാറിലെ സന്യാസിമാരുടെ മുസ്ലിംവിരുദ്ധ ആഹ്വാനത്തിൽ യുഎപിഎ ചുമത്താൻ തയാറാകാതെ പോലീസ്.  സന്യാസിമാരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധം ശക്തമാണ്. ഹരിയാനയിൽ ഉൾപ്പെടെ വ്യാപകമായ അക്രമാമായിരുന്നു ക്രിസ്തുമസ്‌ ദിനം സംഘപരിവാർ സംഘടനകൾ അഴിച്ചു വിട്ടത്.

എന്നാൽ ഇവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട് . ഹരിയാനയിലെ അംബാലയിൽ  ക്രിസ്തുവിന്റെ പ്രതിമ തകർത്തിരുന്നു. ഗുരുഗ്രാമിലും സമാന അക്രമം അരങ്ങേറി. അതേസമയം അസമിൽ ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷിക്കാരുതെന്ന് പറഞ്ഞായിരുന്നു ബജ്‌റങ്ദൾ അക്രമം. ജയ് ശ്രീറാം വിളിച്ചാണ് അക്രമം നടത്തിയത്.

എന്നാൽ ഔദ്യോഗിക പരാതി ഇല്ലെന്നാണ് അധികൃതർ പറയുത്. കഴിഞ്ഞ വർഷം സിൽച്ചറിലും സമാന അക്രമം സംഘപരിവാർ നടത്തിയിരുന്നു. ക്രിസ്തുമസ് ദിനത്തിലെ സംഘപരിവാർ അക്രമങ്ങൾക്ക് പുറമെ ഹരിദ്വാറിലെ മുസ്ലിം വിരുദ്ധ പ്രസംഗതിനെതിരെയും പ്രതിഷേധം ശക്തമാകുന്നു.

ഈ മാസം 17 മുതൽ 19 വരെ നടന്ന സന്യാസിമാരുടെ ചടങ്ങിലാണ് മുസ്ലിംങ്ങൾക്കെതിരെ ആയുധമെടുക്കണമെന്നുള്ള വിദ്വേഷ പ്രസംഗം നടത്തിയത്. എന്നാൽ വിഷയത്തിൽ ഇതുവരെ അറസ്റ്റ് നടത്താനോ യുഎപിഎ ചുമത്താനോ പോലീസ് തയ്യാറായിട്ടില്ല.

യുഎപിഎ ചുമത്തണോ എന്നത് അന്വേഷണത്തിന്റെ ഭാഗമെന്നും എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അത്തരം നടപടികളിലേക്ക് കടക്കാൻ കഴിയൂ എന്നതാണ് വിഷയം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പോലീസ് നിലപാട്. ഇതോടെയാണ് പ്രതിഷേധം ശക്തമാകുന്നതും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News