സഹായഹസ്തവുമായി ഷാജിപാപ്പന്റെ ചായക്കട എന്നും സ്‌പെഷ്യല്‍

ചാലക്കുടി സിൽവർ സ്റ്റോമിനു സമീപം ഒരു ചായക്കടയുണ്ട്. ചാലക്കുടി സ്വദേശിയായ ഷാജി നടത്തുന്ന ചായക്കട കുറച്ച് സ്പെഷ്യലാണ്. ചാലക്കുടി സിൽവർസ് റ്റോമിന് സമീപം ഷാജി പാപ്പൻ്റെ ചായക്കട അൽപ്പം സ്പെഷ്യലാണ്. സ്പെഷ്യ ലെന്ന് കേൾക്കുമ്പോൾ ചായയുടെ കൂട്ടന്വേഷിക്കുന്നവർക്ക് തെറ്റി.

കാരുണ്യത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും മധുരമാണ് ഷാജി പാപ്പൻ്റെ ഓരോ ചായക്കും. കാൻസർ രോഗികളും ഹ്യദയ ശസ്ത്രക്യയക്ക് വിധേയരായവരുമെല്ലാം ഷാജിയേട്ടൻ്റെ മനസിൻ്റെ മധുരം തൊട്ടറിഞ്ഞവരാണ്.

കാരണം പല ദിവസത്തെയും ചായക്കടയിലെ വരുമാനം ഇവരെ പോലുള്ള രോഗി കൾക്കുള്ളതാണ്. ലൈജു എന്ന ചെറുപ്പക്കാരൻ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരികെയാണ് ഷാജിയേട്ടൻ്റെ ചായക്കട ആദ്യമായി മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിച്ചത്.അന്ന് അഞ്ച് ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.

പിന്നീട് പലരുടെയും ജീവിതം മുന്നോട്ട് പോകാൻ ഷാജി പാപ്പൻ്റെ ചായകൾ കാരണമായി. 30 വർഷത്തോളം തടിപ്പണി ചെയ്ത് കുടുംബം പുലർത്തിയ ആളാണ് ഷാജി. പിന്നീട് നടുവേദന മൂലമാണ് ആ ജോലി ഉപേക്ഷിച്ച് ചായക്കട ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News