ക്രിസ്മസ് തലേന്ന് കേരളം കുടിച്ചത് 65 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോർഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപ അധികമാണിത്. തിരുവനന്തപുരം പവർഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതൽ മദ്യം വിറ്റത്.

73.53 ലക്ഷം രൂപയുടെ വിൽപ്പന ഈ ഷോപ്പിൽ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്–70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട–63.60 ലക്ഷം രൂപ. 265 മദ്യഷോപ്പുകളാണ് ബിവ്റെജസ് കോർപറേഷനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News