കിറ്റക്സ് കമ്പനിയിലെ  ജീവനക്കാർ പൊലീസിനെ ആക്രമിച്ച  സംഭവത്തിൽ 162 പേർ അറസ്റ്റിൽ

എറണാകുളത്ത് കിറ്റക്സ് കമ്പനിയിലെ  ജീവനക്കാർ പൊലീസിനെ ആക്രമിച്ച  സംഭവത്തിൽ 162 പേർ അറസ്റ്റിൽ. എസ്.എച്ച്.ഒയെ വധിക്കാൻ ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നി രണ്ടു കേസുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കുന്നത്തുനാട് ഇൻസ്പെക്ടറെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ 50 പ്രതികളുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. എസ്.എച്ച്.ഒ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു.

പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല. വാഹനങ്ങൾ ആക്രമിച്ച് തകർക്കുകയും ചെയ്തതായി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും.

പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അറസ്റ്റിലായ പ്രതികളെ കോലഞ്ചേരി മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കുന്നതിനിടെ  പ്രതികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുക്കാരും രംഗത്തെത്തി. നിലവിൽ അറസ്റ്റിലായ പ്രതികളെ വിയ്യൂർ, മൂവാറ്റുപുഴ, കാക്കനാട് ജയിലുകളിലേക്കാണ് മാറ്റുന്നത്.പ്രതികൾക്കു വേണ്ടി ജില്ലാ നിയമസഹായ അതാേറിറ്റി അഭിഭാഷകനാണ് ഹാജരായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News