വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബി.ജെ.പിയും ശ്രമിക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

യുഡിഎഫും ബിജെപിയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്നും വര്‍ഗീയ ധ്രുവീകരണത്തിന് യുഡിഎഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ചെറിയ വിഷയങ്ങളിലും വര്‍ഗീയത കലര്‍ത്തുന്നുവെന്നും യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് കുറുക്കു വഴിയായി വര്‍ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കേരളത്തില്‍ ഇനി വികസനം നടക്കാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷമെന്നും ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണെന്നും തീവ്രവാദികളുടെ കാഴ്ചപ്പാട് മുസ്ലിം ലീഗ് ഏറ്റെടുക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ആ പാര്‍ട്ടിയിലെ സമാധാന കാംക്ഷികളായവര്‍ രംഗത്ത് വരണം.

നാടിനാവശ്യമുള്ള ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വര്‍ഗീയ അജണ്ടകള്‍ സ്വയം ഏറ്റെടുത്ത് യു ഡി എഫ് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. ചെറിയ വിഷയങ്ങള്‍ പോലും ഇതിനായി ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News