വർഗീയവാദികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍; പിണറായി വിജയൻ

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മുഖ്യമന്ത്രി.

സി.പി.എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിടെയായിരുന്നു സ്വാതന്ത്ര്യ സമരസേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പരാമര്‍ശം നടത്തിയത്. വർഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. അദ്ദേഹത്തെയാണ് ചിലർ വർഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത്.

മലബാർ സമരത്തെ വർഗീയവത്ക്കരിക്കാന്‍ ഹിന്ദു വർഗീയവാദികളും ഇസ്‍ലാമിക തീവ്രവാദികളും ശ്രമിക്കുന്നു. അവർ വർഗീയ ധ്രുവീകരണം ഉണ്ടാക്കുകയാണ്. ചെറിയ പ്രശ്നങ്ങളിലും അവര്‍ വർഗീയത കണ്ടെത്തുന്നു. ലൗ ജിഹാദെന്ന പേരിലും വർഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഹലാല്‍ ഭക്ഷണത്തിന്‍റെ പേരിലും അതാണ് നാം കണ്ടതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News