വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി

വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

പഴയ സഖ്യത്തിന് പകരം ഇപ്പോൾ മുസ്ലിം ലീഗ് നേരിട്ട് വർഗീയത പറയുന്നു. ഇതിനെതിരെ സമാധാനം ആഗ്രഹിക്കുന്ന ലീഗുകാർ രംഗത്ത് വരണം. മുഖ്യമന്ത്രി പറഞ്ഞു

ബിജെപിയും യുഡിഎഫും സ്വന്തം നയങ്ങൾ ജനങ്ങളിലെത്തിയ്ക്കാനാവാതെ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

16 ഏരിയ കമ്മിറ്റികളിൽ നിന്നായി 170 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് പുറമെ പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ, പാലോളി മുഹമ്മദ് കുട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ബേബി ജോൺ, ടി പി രാമകൃഷ്ണൻ എനിവരും പങ്കെടുക്കുന്നുണ്ട്. തിരൂരിലെ സമ്മേളന നഗരിയിൽ മുതിർന്ന അംഗം ടി കെ ഹംസ പതാക ഉയർത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News