
ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തി.
അതേ സമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നാളെ മുതല്‍ മൂന്ന് ദിവസം ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും. സാഹചര്യം അനുകൂലമെങ്കില്‍ ജനുവരി 3ന് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും.
ഒമൈക്രോണ്‍ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്.
അര മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടെന്ന് തീരുമാനിച്ചതായാണ് സൂചന.
70 മുതല്‍ 90 ശതമാനം വോട്ടര്‍മാരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായാണ് കണക്കുകള്‍ . കേന്ദ്ര ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുപ്പ് കമീഷന് ഇത് സംബന്ധിച്ച കണക്കക്കുകള്‍ കൈമാറി. അതേ സമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം നാളെ മുതല്‍ മൂന്ന് ദിവസം ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും.
സംസ്ഥാനത്തെ സാഹചര്യം അനുകൂലമാണെങ്കില്‍ ജനുവരി മൂന്നിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here