ബറോസില്‍ മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വി ഉണ്ടാകുമോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഒരു സ്വകാര്യം മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

‘ബറോസ് എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവെക്കേണ്ടി വരുമെന്നും ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും പിന്മാറുന്നതെന്നുമാണ് റിപ്പോര്‍ട്ട്.’

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം

കൊവിഡ് പശ്ചാത്തലത്തില്‍ ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പായിരുന്നു ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും എത്തിയത്. അതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം ഡിസംബര്‍ 26ന് വീണ്ടും ഷൂട്ട് പുനരാരംഭിച്ചിട്ടുണ്ട്.

ബിഗ് ബജറ്റ് ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ സ്‌പെയിന്‍, പോര്‍ചുഗല്‍, ഘാന, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അന്തര്‍ദേശീയ അഭിനേതാക്കള്‍ വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയില്‍ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് .

സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ  ഛായാഗ്രാഹകന്‍. 1984ല്‍ ഇറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എടുത്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News