പരസ്പരം ഏറ്റുമുട്ടുന്നത് അവസാനിപ്പിച്ച് ഒരുമിച്ച് മുന്നോട്ട് പോകൂ; സമാധാന സന്ദേശവുമായി മാര്‍പാപ്പ

ലോകത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളേയും ആഭ്യന്തരകലഹങ്ങളേയും ഓര്‍മിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. കൊവിഡ് മഹാമാരിയുടെ വ്യാപനത്തില്‍ ദുരിതത്തിലായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ശനിയാഴ്ചയില്‍ നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ പോപ്പ് പറഞ്ഞു.

വിഭജിക്കപ്പെടാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യങ്ങള്‍ക്കിടയില്‍ സമാധാനസംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും മറ്റുള്ളവരോട് ഏറ്റുമുട്ടുന്നത് നിര്‍ത്തി ഒരുമിച്ച് മുന്നോട്ട് പോകാനും ലോകനേതാക്കളോട് മാര്‍പാപ്പ ആവശ്യപ്പെട്ടു.

‘മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും ദൈവം കരുത്ത് നല്‍കട്ടെ. എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ എത്തിക്കണം. മഹാമാരിയുടെ കാലത്ത് അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന സ്ത്രീകളെ ദൈവം ആശ്വസിപ്പിക്കട്ടെ,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാനബാല്‍ക്കണിയില്‍ നിന്നും ചത്വരത്തില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് ജനങ്ങളോടാണ് മാര്‍പാപ്പ് സംസാരിച്ചത്. പോപ്പിന്റെ പ്രസംഗം കേള്‍ക്കാന്‍ സെന്റ്പീറ്റേഴ്‌സണ്‍ ചത്വരത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് മാസ്‌കും സാമൂഹികഅകലവും നിര്‍ബന്ധമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News