അഫ്​ഗാനിൽ സ്ത്രീകൾക്ക് തനിച്ചുള്ള ദൂരയാത്രയ്ക്ക് വിലക്കേർപ്പെടുത്തി താലിബാൻ

അഫ്​ഗാൻ ഭരണം പിടിച്ചെടുത്ത മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും കടുപ്പിച്ച് താലിബാന്‍. രാജ്യത്ത് സ്ത്രീകൾ തനിച്ചുള്ള ദൂരയാത്രയ്ക്ക് ഇനി മുതൽ അനുമതിയുണ്ടാകില്ല. 72 കിലോമീറ്റർ പരിധിക്കപ്പുറം ഒരു സ്ത്രീക്ക് സഞ്ചരിക്കണമെങ്കിൽ കുടുംബത്തിലെ ഒരു പുരുഷന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.

അല്ലാത്ത പക്ഷം നിയമനടപടികളുണ്ടാവും. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശനം ഉയർത്തുന്നുണ്ട്. പുരുഷനില്ലാത്ത കുടുംബത്തിലെ സ്ത്രീകൾ എന്തു ചെയ്യുമെന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.

പരമ്പരാ​ഗത ഇസ്ലാമിക് വേഷമായ ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് വാഹനങ്ങൾ കയറാനുള്ള അനുമതിയും വിലക്കിയിട്ടുണ്ട്. ലിബാൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ഇരു നിർദേശങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ അഫ്​ഗാൻ ജനത കടന്നുപോകുന്നത്. പുതിയ ഭേദ​ഗതികൾ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയേക്കും.

ടെലിവിഷൻ, വാർത്താ ചാനലുകൾക്കും താലിബാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.നടിമാർ ഉൾപ്പെടുന്ന സീരിയലുകൾ നിർത്തിവെക്കാൻ നേരത്തെ ടെലിവിഷൻ ചാനലുകളോട് മന്ത്രാലയം നിർദേശിച്ചിരുന്നു.

വാർത്ത അവതാരകരായ വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിച്ച ശേഷം മാത്രമാണ് ക്യാമറയ്ക്ക് മുന്നിൽ എത്താൻ പാടുള്ളു. ഇക്കഴിഞ്ഞ ആ​ഗസ്റ്റിലാണ് താലിബാൻ അഫ്​ഗാനിസ്ഥാൻ ഭരണം പിടിച്ചെടുക്കുന്നത്. പിന്നീട്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News