ശബരിമല നട വരവ് 84 കോടി കവിഞ്ഞു; മകരവിളക്കിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു

മുൻവർഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി .ഇത്തവണ ശബരിമല നട വരവ് 84 കോടി കവിഞ്ഞു. കഴിഞ്ഞ വർഷം 8 കോടി ലഭിച്ചിടത്ത് നിന്നാണ് വരുമാനം വർദ്ധിച്ചത്. മകരവിളക്കിനുള്ള ക്രമീകരണങ്ങൾ ശബരിമലയിൽ പുരോഗമിക്കുന്നു. 2020 ൽ 8 കോടി മാത്രം ലഭിച്ചടുത്ത് നിന്നാണ് ഒറ്റയടിക്ക് 84 കോടി വരവിലേക്ക് ശബരിമല മല നട വരവ് ഉയർന്നത്.

കാണിക്ക വഴിപ്പാട് 31 കോടിയും ,അരവണ വിറ്റ വകയിൽ 34 കോടിയും, അപ്പം വിറ്റ വകയിൽ 3.50 കോടിയും ലഭിച്ചു. 41 ദിവസം കൊണ്ട് 11,28,392 അയ്യപ്പഭക്തർ ദർശനത്തിന് എത്തി. മകരവിളക്ക് മഹോത്സവ തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജനുവരി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. 31 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകും.

ജനുവരി 14 നാണ് കാനനപാതയായ എരുമേലി, മുക്കുഴി, അഴുതക്കടവ് പാതകളിലൂടെ ഈ മാസം 31 മുതല്‍ തീര്‍ത്ഥാടനം അനുവദിക്കും. കാനനപാതയിൽ കുടിവെള്ളം, വെളിച്ചം, ചികിത്സാസഹായം എന്നിവ ഉറപ്പാക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്കെത്തുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.

അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ വിവിധ വകുപ്പുകൾക്ക് മുന്നറിപ്പ് നൽകി. വെര്‍ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്ത 10,000 പേര്‍ക്കാണ് പ്രതിദിനം ഈ പാതവഴി യാത്ര ചെയ്യാനാകുക. തീര്‍ത്ഥാടകരെ കൂട്ടം കൂട്ടമായേ യാത്രചെയ്യാന്‍ അനുവദിക്കു.

യാത്രാവേളയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകും വൈദ്യസഹായത്തിനായി ഏര്‍പ്പെടുത്തുന്നതിനും കൂടുതല്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരേയും നിയോഗിക്കും. കാനനപാതയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിരുന്ന 70 വൈദ്യുതപോസ്റ്റുകളിൽ 50 എണ്ണവും കാട്ടാനകള്‍ മറിച്ചിട്ടിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കും . പുല്ല് മേട് വഴിയുള്ള തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചിട്ടില്ല. ഈ പാതയും ഈ മാസം 30ന് മുമ്പ് സഞ്ചാരയോഗ്യമാക്കും.]

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News