രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുന്ന പ്രചാരണവുമായി വീണ്ടും കോൺഗ്രസ് പ്രവർത്തകരും ഇടത് വിരുദ്ധ രാഷ്ട്രീയ നിരീക്ഷകരും

പി ടി തോമസിന്റെ മരണത്തിന് പിന്നാലെ തലശ്ശേരി കലാപത്തിലെ രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുന്ന പ്രചാരണവുമായി വീണ്ടും കോൺഗ്രസ് പ്രവർത്തകരും ഇടത് വിരുദ്ധ രാഷ്ട്രീയ നിരീക്ഷകരും.അതേസമയം ചരിത്രത്തെ വളച്ചൊടിക്കുന്നവരെ തെളിവുകൾ സഹിതം തുറന്ന് കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകർ അടക്കം രംഗത്തെത്തി.സംഘപരിവാർ മെനഞ്ഞ കള്ളകഥയാണ് പി ടി തോമസ് ഏറ്റു പാടിയത് എന്നാണ് തുറന്ന് കാട്ടുന്നത്.

പി ടി പൊളിച്ചെടുക്കിയ നുണ എന്ന തലക്കെട്ടോടെയായിരുന്നു അഡ്വ. ജയശങ്കറിൻ്റെ പി. ടി അനുസ്മരണം മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.പി ടി യുടെ പഴയ പ്രസംഗത്തെ മുൻനിർത്തി രക്തസാക്ഷി യു കെ കുഞ്ഞിരാമനെ അപമാനിക്കുകയായിരുന്നു ജയശങ്കർ.പി ടി തോമസിൻ്റെ മരണത്തിന് പിന്നാലെ സമാനമായ പ്രചരണം സമൂഹ മാധ്യമങ്ങളിൽ ഇടത് പക്ഷ വിരുദ്ധർ അഴിച്ചുവിട്ടു.

എന്നാൽ ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രചരണങ്ങളെ തുറന്നു കാട്ടി മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തി.പി ടി തോമസും കെ സുധാകരനും ഉൾപ്പെടെയുള്ളവർ സംഘപരിവാറിൻ്റെ നാവായി മാറുകയായിരുന്നു എന്നാണ് തെളിവുകൾ പറയുന്നത്.

യു കെ കുഞ്ഞിരാമൻ കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസം ഇറങ്ങിയ ദേശാഭിമാനി ദിനപത്രങ്ങളിലെ വാർത്തയും എം വി രാഘവന്റെയും പിണറായി വിജയന്റെയും നിയമസഭയിലെ പ്രസംഗങ്ങളും സി പി ഐ എം നേതാവ് പാട്യം ഗോപാലന്റെ ലേഖനവും എ കെ ജി ഇന്ദിര ഗാന്ധിക്ക് അയച്ച കത്തും നിരത്തിയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ പി ഉല്ലേഖ് പി ടി തോമസിന്റെ പച്ചക്കള്ളത്തെ തുറന്ന് കിട്ടിയത്.

കൊല്ലപ്പെട്ട കാലഘട്ടത്തിൽ സി പി ഐ എം ഒരിക്കലും യു കെ കുഞ്ഞിരാമനെ പറ്റി പറഞ്ഞില്ല എന്ന പി ടി യുടെ വാദം നുണയാണെന്ന് തെളിയിക്കുന്നതാണ് എൻ പി ഉല്ലേഖിന്റെ കുറിപ്പ്.കെ ജി ബിജു ഫേസ്ബുക്കിൽ എഴുതിയ സുദീർഘമായ ലേഖനത്തിൽ പി ടി തോമസ് ആർ എസ് എസിന്റെ കഥ ഏറ്റു പാടുകയാണ് എന്ന് തുറന്നു കാട്ടുന്നു.

1972 ജനുവരി 5 ന്റെ മാതൃഭൂമി,മലയാള മനോരമ,കേരളകൗമുദി പത്ര വാർത്തകൾ സഹിതമാണ് കെ ജി ബിജുവിന്റെ കുറിപ്പ്.മാർക്സിസ്റ്റ് പ്രവർത്തകനനും സമാധാന കമ്മറ്റി അംഗവുമായ യു കെ കുഞ്ഞിരാമനെ ജനസംഘക്കാർ കൊലപ്പെടുത്തി എന്നാണ് എല്ലാ പ്രമുഖ പത്രങ്ങളുടെയും വാർത്ത.

യു കെ കുഞ്ഞിരാമനെ കൊലപ്പെടുത്തിയ സംഘപരിവാർ മെനഞ്ഞ കള്ളക്കഥ കെ സുധാകരനും പി ടി തോമസും ചന്ദ്രിക ദിനപത്രവും ഏറ്റുപാടുകയായിരുന്നു എന്ന് തെളിയിക്കുന്നതാണ് കെ ജി ബിജുവിന്റെ കുറിപ്പ്.യു കെ കുഞ്ഞിരാമനെ അപമാനിക്കുന്ന പ്രചാരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News