യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.03 കോടി രൂപ ധനസഹായം

വാഹനാപകടത്തില്‍ പരിക്കേറ്റകുറ്റിപ്പുറം സ്വദേശിക്ക് 5,06,514 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 ഓഗസ്റ്റില്‍ ഫുജൈറയിലെ മസാഫിയില്‍ വെച്ച് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അബ്‍ദുല്‍ റഹ്‍മാന്‍ (37)നാണ് നഷ്‍ടപരിഹാരം ലഭിക്കുക.

അപകടത്തെ തുടര്‍ന്ന് നടത്തിയ നഷ്ടപരിഹാര കേസിലാണ് അബ്‍ദുല്‍ റഹ്‍മാന് അനുകൂലമായ കോടതി വിധിയുണ്ടായത്. ദുബായിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് അബ്‍ദുല്‍ റഹ്‍മാന്‍ കേസ് കൊടുത്തിരുന്നത്. കേസ് നടത്തിപ്പിനായി അദ്ദേഹത്തിന്റെ കുടുംബ സുഹൃത്ത് ഇസ്‍മായിലും സുഹൃത്തുക്കളും യു.എ.ഇയിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.

ശേഷം അദ്ദേഹത്തിന്റെ ഇടപെടലിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് അബ്‍ദുല്‍ റഹ്‍മാന് കോടതിയില്‍ നിന്ന് അനുകൂല വിധി കരസ്ഥമാക്കാന്‍ സാധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News