ഒരു പഴം മതി; നാലുമണിപ്പലഹാരം റെഡി

ഒരു നേന്ത്രപ്പഴം കൊണ്ട് വളരെ വേഗത്തിൽ നാലുമണിപ്പലഹാരം തയാറാക്കിയാലോ? പഴം കൊണ്ട് ഉണ്ടാക്കാൻ പറ്റിയ അടിപൊളി നാലുമണി പലഹാരം ഇതാ..

ചേരുവകൾ

നേന്ത്രപ്പഴം – 1
നാളികേരം – 1/2 കപ്പ്‌
ശർക്കര – 1/4 കപ്പ്
ചുക്കുപൊടി, ജീരക പൊടി – 1/2 ടീസ്പൂൺ
മൈദ – 1/2 കപ്പ്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം

ഒരു പാനിൽ തേങ്ങാ ഇട്ട് ഒരു മിനിറ്റ് വഴറ്റുക. അതിനു ശേഷം പഴം ഇട്ട് വേവിക്കുക. വെന്തതിനു ശേഷം ശർക്കര, ചുക്കുപൊടി, ജീരക പൊടി എന്നിവ ചേർത്തു കുഴച്ചു ഉരുളകളാക്കി കലക്കി വച്ചിരിക്കുന്ന മൈദാ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ടു വറത്തു കോരുക. കഴിച്ചു നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here