ഛത്തീസ്‌ഗഢ് – തെലങ്കാന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: 6 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്‌ഗഢ്-തെലങ്കാന അതിര്‍ത്തിയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ നാല് സ്ത്രീകളുമുണ്ട്.

തെലങ്കാന പൊലീസിന്റെ പ്രത്യേക മാവോയിസ്റ്റ് വിരുദ്ധ യൂണിറ്റുമായാണ് ഏറ്റുമുട്ടല്‍ നടന്നത്.

റായ്‌പൂരില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്‌ഗ‌ഢിലെ സു‌ക്മ ജില്ലയിലെ കിസ്‌താരം പ്രദേശത്തെ വനമേഖലയില്‍ രാവിലെ ആറിനു ഏഴിനും ഇടയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel