സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക് ഡിസംബർ 30ന്

ഡിസംബർ 30 ന് സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന വില വർദ്ധനവിന് ആനുപാതികമായി ഓട്ടോ- ടാക്സിനിരക്ക് പുതിക്കി നിശ്ചയിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

സംസ്ഥാനത്തെ ലക്ഷകണക്കായ ഓട്ടോ_ടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കുചേരുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഡ് സുഷ്ടിച്ച പ്രയാസങ്ങളും,കേന്ദ്ര സർക്കാർ നയം സൃഷ്ട്ടിച്ച തൊഴിലില്ലായ്മയും ഇന്ധന വില വർധനവും മൂലം ലക്ഷകണക്കിന് ഓട്ടോ തൊഴിലാളികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here