വർഗീയതക്കെതിരെ സംസ്ഥാന ക്യാമ്പയിൻ സംഘടിപ്പിക്കും; ഡി വൈ എഫ് ഐ

ആലപ്പുഴയിലെ വർഗീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ വർഗീയതക്കെതിരെ സംസ്ഥാന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എസ് സതീശ്, സെക്രട്ടറി വി കെ സനോജ് എന്നിവർ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടമായി ഡിസംബർ 30 ന് ആലപ്പുഴയിൽ സെക്കുലർ മാർച്ച് സംഘടിപ്പിക്കും. മണ്ണഞ്ചേരി മുതൽ ആലപ്പുഴ വരെ സംഘടിപ്പിക്കുന്ന മാർച്ചിൽ എല്ലാ മതേതര വിശ്വാസികളും അണിനിരക്കണമെന്നും ഇരുവരും പറഞ്ഞു.

സംഘപരിവാറും ചില തീവ്ര ഇസ്ലാമിക സംഘടനകളും വർഗീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. കേരളം ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ഡി വൈ എഫ് ഐ നേതാക്കൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News