
ക്രിസ്തുമസ് റിലീസായെത്തിയ മിന്നൽ മുരളി ഹിറ്റിലേക്ക് കുതിയ്ക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവുമായാണ് ‘മിന്നൽ മുരളി’ പ്രേക്ഷകർക്കുമുന്നിലെത്തിയത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു. സിനിമയിൽ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിക്കുന്നു.
‘മിന്നൽ മുരളി! തല കുനിക്കുന്നു. ലോക്കൽ സൂപ്പർ ഹീറോയുടെ പിറവിയെ എന്തൊരു മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, വേറെ ലെവൽ സാര്‍ നീങ്ക. മാർവെൽ സ്റ്റുഡിയോസോ, ഡിസി കോമിക്സോ നിങ്ങൾക്കൊപ്പം സഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നാണ് വെങ്കട് പ്രഭു ട്വീറ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here