ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ; കോടിയേരി ബാലകൃഷ്ണൻ

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയുടെ തെരഞ്ഞെ‌ടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയിൽ. ഘടകക്ഷികൾ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യും. രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ പദ്ധതി ഉപേക്ഷിക്കില്ല. പ്രതിപക്ഷം വികസന പദ്ധതികളെ എതിർക്കുകയാണ്.

ശബരിമല വിമാനത്താവളം സർക്കാർ നടപ്പാക്കും. വികസന പദ്ധതികളുടെ കാര്യത്തിൽ വസ്തുത അറിയേണ്ടവർക്ക് സർക്കാരിനെ സമീപിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News