ഉപ്പൂറ്റി വിണ്ടുകീറൽ നിങ്ങൾക്കൊരു പ്രശ്നമാണോ? പരിഹാരമുണ്ട്

ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വിണ്ട് കീറൽ. കാലാവസ്ഥ മാറുന്നതനുസരിച്ചാണ് ഈ പ്രശ്‍നം കൂടുതലും ഉണ്ടാവാറ്. അധിക നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ പ്രശ്നം കണ്ടു വരുന്നത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

  • ഗ്ലിസറിനും റോസ് വാട്ടറും അൽപം നാരങ്ങ നീരും കൂട്ടി മിക്‌സ് ചെയ്യുക. ഇത് കാലിൽ വിള്ളലുള്ള ഇടത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ഉപയോ​ഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്നു.

  • ആഴ്ചയിൽ രണ്ട് തവണ കാൽപാദം നാരങ്ങ നീര് ഉപയോ​ഗിച്ച് മസാജ് ചെയ്യുക. പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചർമ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

  • കാൽ നല്ലത് പോലെ കഴുകി ഉണക്കുക. ശേഷം ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് ഒരു മിക്സ് ചെയ്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

  • പാദം നല്ലത് പോലെ കഴുകിയ ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News